menu

1 അനുകുമാർ തൊടുപുഴ

കവിത. ഭയം

കവിത

ഭയം

ഭയമാണ് എനിക്കിന്ന് കണ്ണ് തുറന്നിഹ ലോകം രുചിക്കാൻ കാലമേ നീ പോവുകെൻ ചാരത്ത് കൂടി എന്നിലൊരു നിഴൽ പോലും ഏൽക്കാതെ മെല്ലെ. പ്രണയമുണ്ട് എനിക്ക് ഇന്ന് എന്തിനോട് എന്നില്ല എല്ലാറ്റിനോടും. കണ്ണടച്ചിരുളാക്കി കെട്ടിയ കോട്ടയിൽ ഞാൻ തീർത്ത സ്വർഗ്ഗ സൗധമുണ്ട്. അവിടെ പ്രണയം തരി വകഭേദമില്ല വിശപ്പിന്ന് മരണം വിധിക്കുകില്ല കാലമേ നീ പോവുകെൻ ചാരത്ത് കൂടി എന്നിലൊരു നിഴൽ പോലും ഏൽക്കാതെ മെല്ലെ. കഴുകൻമാർ കൊത്തിക്കുടിക്കാൻ കൊതിക്കുന്ന രുചിയുള്ള ചങ്കാണ് എന്റെ ചങ്ക്. പ്രണയം മിടിക്കുന്ന ഹൃദയമവർ കണ്ടാൽ നാലറകളും വെട്ടിക്കുറകായി തൂക്കും. കാലമേ നീ പോവുകെൻ ചാരത്ത് കൂടി എന്നിലൊരു നിഴൽ പോലും ഏൽക്കാതെ മെല്ലെ. ഉണരാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ച് കണ്ണിമകൾ കൊട്ടി അടച്ചിരുന്നു കാലമേ നീ പോവുകെൻ ചാരത്ത് കൂടി എന്നിലൊരു നിഴൽ പോലും ഏൽക്കാതെ മെല്ലെ.

അനുകുമാർ തൊടുപുഴ

Share this on