menu

111. കവിത - സ്ത്രീ

ദീപ്തി മാക്സിൻ

കവിത

 

 സ്ത്രീ

 
ആദി പരാശക്തി ഗൗരി തന്റെ 
മൂന്നു ഭാവങ്ങളറിഞ്ഞിടേണം.
ഇച്ഛാശക്തിക്കൊപ്പം ജ്ഞാനശക്തി
ചേർന്നിടും പിന്നെ ക്രിയാശക്തിയും
പാരിതിൽ സ്ത്രീയായ് ജനിച്ചുവെന്നാൽ
സംക്ഷിപ്തമാണീ ഗുണങ്ങളെല്ലാം
സർവ്വം സഹിക്കുവാൻ പ്രാപ്തിയുള്ളോൾ -
ക്കായിടും സംഹരിച്ചീടുവാനും
ആണിനെക്കാളും മനക്കരുത്തിൽ
സ്ത്രീ തന്നെ മുന്നിലെന്നോർത്തിടേണം
കുഞ്ഞിനെ പോറ്റുന്ന കൈകളാലെ
കുറ്റകൃത്യങ്ങൾ തടഞ്ഞിടേണം.
ലോക ചരിത്രത്തിൻ താളുകളിൽ
ധീരവനിതകളേറെയുണ്ട്
നാരി തൻ കരുണ്യ മാനസത്തിൽ
ധീരത തൻ തിര പൊങ്ങിടട്ടെ.
 

ദീപ്തി മാക്സിൻ

Share this on