menu

120.കവിത - അസുര സ്വപ്നം

ലളിത അശോക്

കവിത
 

അസുര സ്വപ്നം

 
 
എന്റെ പുലരി സ്വപ്നങ്ങളിൽ
പകലിന്റെ മരണമുണ്ടായിരുന്നു.
ആളൊഴിഞ്ഞ വീഥികളുണ്ടായിരുന്നു. 
നിലവിളികളെ തളയ്ക്കാൻ
പോന്ന ഇരുട്ടറകളുണ്ടായിരുന്ന 
മതാന്ധകാരമണിഞ്ഞ
പകലുകളുണ്ടായിരുന്നു
യക്ഷിപ്പാലകൾ പൂക്കുന്ന
പാതിരാവുകളുണ്ടായിരുന്നു.
കാമ തൃഷ്ണയെ തടുക്കുന്ന
 ഇളം കൈകളെ ഒടിക്കാനുള്ള
കൈക്കരുത്തിന്റെ പുതിയ
അധ്യായങ്ങളുണ്ടായിരുന്നു
കനം തൂങ്ങിയ കാർ മൂടിയ
ആകാശമുണ്ടായിരുന്നു
മൺവെട്ടികളുറങ്ങുന്ന
ചായ്പൂകളുണ്ടായിരുന്നു
നിശാചരികളുടെ കണ്ണിനെ
മറയ്ക്കാനുള്ള തന്ത്രങ്ങളുണ്ടായിരുന്നു.
നിലവിളികളുടെ തീമഴ
കാണുന്ന ക്രൂരവിനോദമുണ്ടായിരുന്നു
നിയമങ്ങളില്ലാത്ത സ്വതന്ത്ര
നിഷ്ഠൂര ഭൂമിയുണ്ടായിരുന്നു
ഒടുവിൽ മടിച്ചു റങ്ങാൻ
വികൃതമായ ഒരു ഇരുട്ടറയും !!
 
 

ലളിത അശോക്

Share this on