menu

121. കവിത - പുലർകാലം

അംബികാ രാജേന്ദ്രൻ

കവിത
 

          പുലർകാലം

 
കഴിഞ്ഞദിനമതിൻ കൊഴിഞ്ഞ തൂവൽ
അതിരുകൾ താണ്ടി പറന്നു നീങ്ങേ..
പൂഞ്ചിറകുകൾ വീശിപ്പറന്നടുപ്പൂ 
ഇന്നിന്റെയാത്മാവനന്തതയിൽ..
പുലരിപ്പൊൻവെട്ടമതാ കിഴക്കായ് 
അനുസ്യൂതം വാരി വിതറും മുമ്പേ
പ്രഭ ചൊരിയുന്ന  നിറദീപനാളം
പ്രതീക്ഷതൻ നാമ്പുയിർ കൊണ്ടിടുന്നു..
പള്ളി നീരാട്ടു കഴിഞ്ഞു ഗഗനവും
ചെമ്പട്ടണിഞ്ഞു വിലസും നേരം
ഇന്നിന്റെ നാഥനൊഴുന്നെള്ളി വന്നിതാ
നന്മതൻ നേർവഴി ദീപ്തമാക്കാൻ..!
 
 
                                    

അംബികാ രാജേന്ദ്രൻ

Share this on