13.കുട്ടിക്കഥ
തത്തക്കുഞ്ഞിന്റെ കൂട്ടുകാർ
കുട്ടിക്കഥ
തത്തക്കുഞ്ഞിന്റെ കൂട്ടുകാർ
മുറ്റത്തെ മാവിന്റെ തണലിൽ മീനുവും കൂട്ടുകാരും കളിക്കുകയായിരുന്നു. അതൊരു വസന്തകാലമായിരുന്നു. മുറ്റത്തിന്റെ അരികിൽ നില്ക്കുന്ന ചെടികളിലും മരങ്ങളിലും നിറയെ പൂക്കൾ വിടർന്നിരുന്നു. പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ ധാരാളം ചിത്രശലഭങ്ങളും കുഞ്ഞുകിളികളും എത്തുന്നുണ്ട്. എന്തൊരു രസമാണ് ഈ കാഴ്ച്ച കാണാൻ അവയുടെ ഇടയിൽ പൂത്തുമ്പികളെപോലെ മീനുവും കൂട്ടുകാരും ഓടിച്ചാടി കളിച്ചുരസിച്ചു നടന്നു.
ഇടയ്ക്ക് അവർ കണ്ണാരം പൊത്തിക്കളിക്കാൻ തീരുമാനിച്ചു. ഒരാൾ ഒരു മരത്തിന്റെ മറവിൽ നിന്ന് മുഖം പൊത്തിപ്പിടിച്ച് ഉച്ചത്തിൽ എണ്ണാൻ തുടങ്ങി.
മീനുവും ബാക്കിയുള്ളവരും പല സ്ഥലങ്ങളിലായിപ്പോയി ഒളിക്കാൻ തുടങ്ങി. മീനു ഒരു ചെറിയ മരത്തിനും മതിലിനിടയിലും ഒളിച്ചിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ആ ചെറിയ മരത്തിന്റെ മുകളിലെ ചില്ലയിൽ ഒരു കിളിക്കൂട് കണ്ടത്. മീനു അത് ശ്രദ്ധിച്ചുകൊണ്ട് ഇരുന്നതിനാൻ എണ്ണിക്കൊണ്ടിരുന്ന കൂട്ടുകാരൻ എണ്ണിക്കഴിഞ്ഞതും ഒരോരുത്തരെ കണ്ടെത്താനുള്ള ശ്രമത്തിൽ മീനുവിന് സമീപം എത്തിച്ചേർന്നതും അറിഞ്ഞില്ല.
"കണ്ടേ....!"
മീനുവിനെ കണ്ടതിന്റെ സന്തോഷത്തിൽ നല്ല ഉച്ചത്തിലാണ് അവൻ വിളിച്ചു കൂവിയത്.
പെട്ടെന്ന് ആ കിളിക്കൂട്ടിൽ നിന്ന് ഒരു തത്തമ്മ ചിറകടിച്ച് പറന്നുയർന്നു.
കണ്ണാരംപൊത്തിക്കളിയിൽ തോറ്റതിന്റെ ജാള്യത തോന്നിയെങ്കിലും മീനുവിന് വലിയ സന്തോഷം തോന്നി.
മരത്തിന്റെ മുകളിൽ ഒരു തത്തമ്മയുടെ കൂട് കണ്ടു പിടിച്ചല്ലോ. ഇനിയതിൽ തത്തമ്മ മുട്ടയിട്ടിരിക്കുമോ? അങ്ങനെയാണെങ്കിൽ തത്തക്കുഞ്ഞുങ്ങളെ കാണാല്ലോ. മീനു ഇക്കാര്യം കൂട്ടുകാരെ അറിയിച്ചു.
ഇതറിഞ്ഞ എല്ലാ കൂട്ടുകാർക്കും വലിയ ആകാംക്ഷയായി. കൂട്ടിനുള്ളിൽ മുട്ടയുണ്ടോ, അതൊ കിളിക്കുഞ്ഞുങ്ങളുണ്ടോ എന്നറിയാനായി അവരിൽ ഒരാൾ ഏന്തിവലിഞ്ഞ് മരത്തിന്റെ മുകളിൽ കയറി.
"ഹായ്.... കൂട്ടിൽ നാല് മുട്ടയുണ്ട്. "
എല്ലാവർക്കും സന്തോഷമായി. മുട്ടകൾ വിരിയാൻ അവർ കാത്തിരുന്നു.
അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളിക്കൂട്ടിൽനിന്ന് ഒരു കുഞ്ഞിക്കിളിയുടെ മധുരശബ്ദംകേട്ടു.
ആദ്യം വിരിഞ്ഞ കുഞ്ഞിന് അവരെല്ലാവരും കൂടി "പിങ്കി " എന്ന് പേരിട്ടു. ചില ദിവസങ്ങളിൽ വീട്ടിൽ നിന്ന് പഴങ്ങൾ കൊണ്ടുവന്ന് അവർ കിളിക്കുഞ്ഞുങ്ങൾക്ക് നല്കും. അങ്ങനെ അവർ തത്തക്കുഞ്ഞുങ്ങളുടെ നല്ല കൂട്ടുകാരായിമാറി.
മീനുവിന്റേയും കൂട്ടുകാരുടേയും അവധിക്കാലം തീരാറായി. എല്ലാ ദിവസവും മീനുവും കൂട്ടരും കിളികുഞ്ഞിനോട് വർത്തമാനം പറയും. പതിവുപോലെ രാവിലെ എല്ലാവരും കൂടി കിളിക്കൂടിനടുത്ത് എത്തിയപ്പോൾ കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ല. അവർക്കാകെ വിഷമമായി. ഒരാൾ മരത്തിൽ കയറിനോക്കി. കിളിക്കൂടൊഴിഞ്ഞ് കിടക്കുന്നു.
" ഈശ്വരാ.. വല്ല പൂച്ചയും കൂട്ടിൽ കയറി കിളിക്കുഞ്ഞിനെ പിടിച്ചുവോ?"
എല്ലാവരും കൂടി ദുഃഖത്തോടെ അവിടെയിരിക്കുമ്പോൾ മരത്തിന്റെ മുകളിൽ നിന്ന് ആരോ മീനുവിനെ വിളിക്കുന്നു.
"മീനു.... മീനു...''
എല്ലാവരും നോക്കുമ്പോൾ നാല് തത്തക്കുഞ്ഞുങ്ങൾ മരത്തിന്റെ ചില്ലയിൽ ഇരിക്കുന്നു.
"ആഹാ... നമ്മുടെ തത്തക്കുഞ്ഞുങ്ങൾ പറക്കാൻ പഠിച്ചു."
മീനുവിനും കൂട്ടുകാർക്കും ഒത്തിരിയൊത്തിരി സന്തോഷമായി.
വിസ്മയ. എം. പി
Releted News

18 April 2020
Noyal raj മിനിക്കഥ (നെഞ്ചിടിപ്പ്)

20 April 2020
3.കഥ എഴുതിയത് ബബിത ബിൻറോയ്

21 April 2020
10. ശാലിനി മേനോൻ എഴുതിയ കഥ

21 April 2020
11. പ്രശാന്ത് വിസ്മയ എഴുതിയ കഥ

22 April 2020
16 കഥ എഴുതിയത് സിരാജ് ശാരംഗപാണി

23 April 2020
22.സുധ അജിത്

23 April 2020
23.ബിന്ദു പ്രതാപ്

23 April 2020
26.സിസിലി സി എ

27 April 2020
45. സൂസൻ പാലാത്ര

28 April 2020
46. ജി.കണ്ണനുണ്ണി

01 May 2020
61. കഥ - മാർക്കേസ്

01 May 2020
63. കഥ - കാലം കാത്തുവച്ച ഉത്തരം

02 May 2020
70. കഥ- അന്നും ഇന്നും

04 May 2020
74. കഥ - പിറന്നാൾ

09 May 2020
82 . കഥ - ആർക്കും വേണ്ടാത്തവൾ

09 May 2020
83 . അനുഭവം - വീട്ടാൻ കഴിയാത്ത കടങ്ങൾ

09 May 2020
84. കഥ - അറിയാതെ

14 May 2020
97. നർമ്മകഥ - സ്നേഹം

14 May 2020
108. കഥ - കർഷകശ്രീ

26 May 2020
131. കഥ - കള്ളന് കിട്ടിയ പ്രേമലേഖനം

03 June 2020
156 കഥ - ഉറുമ്പുകൾ കഥ പറഞ്ഞപ്പോൾ

07 July 2020
168 - കോവിഡ് ഭീകരൻ

07 July 2020
271 - പുസ്തക പരിചയം "ആത്മസാഗരം''

14 July 2020
277 - ചെറുകഥ - പക്വത

04 August 2020
288 za - കഥ - വന്മതിൽ

30 August 2020
340 - മരണത്തെ സ്വപ്നം കണ്ട അമ്മ

30 August 2020
341 - നവദശ്ശ: ഗോവിന്ദം

06 September 2020
347 - സ്വപ്നം

12 October 2020
355 കഥ - അച്ഛൻ

12 October 2020
358- കഥ - കോവിഡ്

13 October 2020
367- കഥ - നല്ല കാലം കൊണ്ടുവന്ന കൊറോണ

13 October 2020
376- കഥ - മനുഷ്യനും മൃഗവും

13 October 2020
378- കഥ - കൊറോണക്കാലം

14 October 2020
383- കഥ - കണ്ടെത്തൽ

16 October 2020
398- കഥ - ചാരം മൂടിയ കനൽ

17 October 2020
404- കഥ - ജീവിതം സാക്ഷി

18 October 2020
409-രണ്ടു കഥകൾ

20 October 2020
423-കഥ - വേഴാമ്പൽ

22 October 2020
430-കഥ - റിച്ചക്കുട്ടിയുടെ സങ്കടം

23 October 2020
434- കഥ - ആ പ്രണയം

23 October 2020
435- കഥ - തണ്ണീരാമൃത്

23 October 2020
437- നർമ്മകഥ - നല്ല ദമ്പതികൾ

26 October 2020
കഥ-453- സഹയാത്രികർ

30 October 2020
465- കഥ - ജയം

03 November 2020
474- കഥ - പിഴ

08 November 2020
480-കഥ-മന്ദാര മണമുള്ള പനിനീർ മൊട്ട്

09 November 2020
481- കഥ - ഉണ്ണിയുടെ പ്രതീക്ഷ

15 November 2020
487- കഥ -ഒരുപ്രവാസിയുടെ പൂരകാഴ്ച്ചകൾ

17 November 2020
489- കഥ - മറവി

30 November 2020
50l - കഥ - അടഞ്ഞ വാതിൽ

30 November 2020
504-കവിത - സ്വപ്നം കാണുന്നവർ

30 November 2020
505-കഥ - പൂനിലാവ്

02 December 2020
507- നീണ്ടകഥ - രാജമാതാവ് കുന്തി

04 December 2020
518- കഥ - അങ്ങനെയൊരാൾ

04 December 2020
519- കഥ - ഒരു നായ് ജന്മം

15 December 2020
524-കഥ - സെക്യുരിറ്റി

17 December 2020
528-കഥ -ജീവിതാനുഭവങ്ങൾ

17 December 2020
529-കഥ -യാത്രാക്ലേശം

23 January 2021
597- കഥ - മീനുവിന്റെ കൂട്ടുകാരി -

26 January 2021
600-കഥ - ഒന്നും പറയാതെ പോകുന്നവർ

27 January 2021
604-കഥ - കഥാകൃത്ത്

09 February 2021
619- കഥ - ഒരടി മുമ്പിൽ

10 February 2021
623-കഥ - അതിഥികൾ

18 February 2021
627- കഥ - മൗനിബാബ

20 February 2021
631- കഥ - ഭ്രമരം

23 March 2021
657-ഒരു തിരക്കിന്റെ വിരസത

04 April 2021
672- കഥ -കിച്ചുവെന്ന ആൺകുട്ടി

13 April 2021
682- കഥ -മാതൃദേവോ ഭവ :
Recommended
Latest News