menu

135. കവിത - കടപ്പാട്

രാജ് കുമാർ. തുമ്പമൺ

കവിത
 

കടപ്പാട്

 
എൻ്റെ മൂകതയ്ക്ക്
ശബ്ദം പകർന്നത്
നിങ്ങളായിരുന്നു.
എൻ്റെ നഗ്നതയ്ക്ക്
ആവരണം ചാർത്തിയത്
നിങ്ങളായിരുന്നു.
മങ്ങിയ ചിന്തകൾക്ക്
നിറം പകർന്നത്
നിങ്ങളായിരുന്നു.
ഇടറിയ ചുവടുകൾക്ക്
ബലമേകിയത്
നിങ്ങളായിരുന്നു.
ഇരുളിൽ കൈത്തിരി കൊളുത്തി
മാർഗ്ഗംതെളിച്ചത്
നിങ്ങളായിരുന്നു.
ഏകാന്തതയുടെ വിരസതയകറ്റി
കൂട്ടായ് വന്നത്
നിങ്ങളായിരുന്നു.
ബലഹീനനായ് തളർന്നപ്പോൾ
ആശ്രയമായത്
നിങ്ങളായിരുന്നു.
എല്ലാമവസാനിച്ചപ്പോൾ
മറ്റുള്ളവർക്കോർമ്മപ്പെടുത്തലായ്
കണ്ണീരൊഴുക്കിയതും
നിങ്ങളായിരുന്നു.
 

രാജ് കുമാർ. തുമ്പമൺ

Share this on