menu

167 - കവിത(എത്ര കാതം )

മനോജ് ചാരുംമൂട്‌

കവിത
 

എത്ര കാതം

മനുഷ്യനിലേക്ക്
ഇനിയെത്ര കാതം
താണ്ടണം
മരുപ്പച്ച കാണാൻ
ഇനിയെത്ര സൂര്യൻ
എരിഞ്ഞു തീരണം
രാവുകൾക്കു
പേക്കിനാവിന്റെ
അകമ്പടിയുണ്ട്
പുലരികൾക്കു
വേട്ടക്കാരന്റെ
രൗദ്രതയും
മനസ്സുകൾ കിള്ളിക്കീറി
നോക്കിയിട്ടും
മനുഷ്യനില്ലത്രേ
എത്ര ഹൃദയങ്ങൾ തുരന്നിട്ടും
രക്തബിന്ദുക്കളിൽ
ആർദ്രതയൊലിച്ചില്ല
എത്ര ദുരിതപർവ്വങ്ങൾ
താണ്ടിയിട്ടും മനുഷ്യൻ
വിദൂരസ്ഥായിയിലാണു പോലും
പര്യായങ്ങൾക്കാസുരത കൽപ്പിച്ചെവിടെയോ

മനോജ് ചാരുംമൂട്‌

മനോജ് ചാരുംമൂട്

Share this on