menu

168 - കോവിഡ് ഭീകരൻ

കവിത
 

കോവിഡ് ഭീകരൻ

 
കൊറോണ വൈറസ് ദീനം 
പടരുന്നു ലോകത്തിലാകമാനം
ജാതിയില്ലാ മതഭേദമില്ല
രാഷ്ട്രമില്ലാ കക്ഷിരാഷ്ട്രീയമില്ല
ധനികനെന്നില്ല ദരിദ്രനായാലും
മുതലാളിയാകിലും തൊഴിലാളിയാകിലും
മർത്യരെ ബാധിച്ചു മുന്നേറിടുന്നു ...
പ്രതിരോധമില്ലാതെ പ്രതിവിധിയില്ലാതെ
വിദഗ്ദരെപ്പോലും വലക്കുന്ന ദീനം
ഡിസംബറവസാനമെത്തിയീ ഭീകരൻ
കോവിഡിൻവകഭേദം കുഞ്ഞുവൈറസ്.
 
കെ.എ.അബ്ദുൾ ജബ്ബാർ
എടവനക്കാട്

Share this on