menu

17.സ്മിത ജയരാജൻ* തലശ്ശേരി

മുല്ല

കവിത
 

     *മുല്ല*

 
കാറ്റു വന്നു തൊട്ടു നിന്നെ പൂത്തുലഞ്ഞ മുല്ലേ
ഒട്ടു നേരം തഴുകിയെന്നെ നേർത്തകന്നു പിന്നെ
ആരു തന്നു ഇത്രമേൽ സുഗന്ധമെന്നു തോന്നി
തെന്നലകൾ വീശി വീണ്ടും നിന്നരികിൽ മുല്ലേ
 
 ചുറ്റി മെയ് പുണർന്നു നീ ചില്ലകൾക്കു മേലേ
തേൻമാവിതെത്ര ഭാഗ്യവാൻ മുല്ലവള്ളിയല്ലേ
മൊട്ടുകൾ നിരന്ന നേരമെത്ര പേരു നിന്നെ
തൊട്ടു നോക്കി മൊട്ടുതിർത്തു മുല്ല മാലകെട്ടി
 
 മുല്ല ചൂടി പുഞ്ചിരിച്ചു വന്നു നിന്നു പെണ്ണ്
എന്തു ഭംഗിയെൻ്റെ പെണ്ണിതെന്നു കാന്തനോതി
നീ വിരിയും രാവുകൾക്കുന്മാദഗന്ധമേകി
നിദ്ര മാഞ്ഞിതിന്നു പൊൻകിനാക്കളിൽ മയങ്ങി
 
 
 

*സ്മിത ജയരാജൻ*

തലശ്ശേരി

Share this on