menu

22.സുധ അജിത്

വൈറസ്

കഥ
 

*വൈറസ്*

 
ശ്രീക്കുട്ടന്റെ മാതാപിതാക്കൾ അവന്റെ പoന വിവരമറിയാൻ സ്കൂളിലെത്തിയതായിരുന്നു."ആറാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീക്കുട്ടൻ നന്നായി 
പഠിച്ചിരുന്ന കുട്ടിയാണെങ്കിലും ഏറെ നാളായിട്ട് പഠനത്തിൽ പിന്നോക്കമാണ് ". അവന്റെടീച്ചർ പറഞ്ഞു. വീട്ടിലെത്തിയാൽ എപ്പോഴും മൊബൈലിൽ കളിക്കുന്നതു കണ്ട് ഒരു ദിനം അവന്റെ അച്ഛൻ ശാസിച്ചു കൊണ്ട് മൊബൈൽ അവൻ കാണാതെ മാറ്റി വച്ചു. പിറ്റേന്നു മുതൽ ശ്രീക്കുട്ടൻ എല്ലാരോടും ഭയങ്കര ദേഷ്യവും അക്രമ വാസനയും പ്രകടിപ്പിക്കാൻ തുടങ്ങി. മാത്രമല്ല ഒരു ദിവസം പെട്ടെന്നവന് ഭയങ്കര ശ്വാസം മുട്ടും പനിയും തുടങ്ങി. അച്ഛനമ്മമാർ അവനെ ഡോക്ടറുടെ സമീപമെത്തിച്ചു. ഏതാനും നാളത്തെ ചികിത്സകൾക്കു ശേഷം അദ്ദേഹം പറഞ്ഞു.
 "മൊബൈൽവൈറസ്സാണെല്ലാറ്റിനും കാരണം .ഇന്നത്തെ കുട്ടികൾക്ക് ഓക്സിജൻ പോലെ തന്നെ മൊബൈലും ജീവശ്വാസമായി മാറിയിരിക്കുന്നു. അതു നൽകിയാൽ ഈ ശ്വാസം മുട്ടും പനിയുംമാറും.".
 അച്ഛനമ്മമാർ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു.
സാരമില്ല ഇതിനു ചികിത്സയുണ്ട്. നിങ്ങളുടെ മകന് വരക്കാനിഷ്ടമാണെങ്കിൽ അവന് ഒരു കൂട് ചായപ്പെൻസിൽ നൽകുക. അല്ലാ, പാടാനിഷ്ടമാണെങ്കിൽ അവനെ പാട്ട് പഠിപ്പിക്കുക. ഉപകരണ സംഗീതമാണിഷ്ടമെങ്കിൽ വയലിനോ, ഗിത്താ റോ, പിയാനോയോ, വാങ്ങി നൽകുക. കളിക്കാനിഷ്ടമുള്ളപ്പോൾ ചെസ്സ് ബോർഡോ ,ഫുട്ബോളോ,ബാഡ്മിൻറനോ നൽകുക.കൃഷിയിലും പാചകത്തിലും നിങ്ങളോടൊപ്പം ചേർക്കുക. അവൻ്റെ ഇപ്പോഴത്തെ അസുഖങ്ങൾക്കുള്ള മരുന്നാണിവയെല്ലാം. ഡോക്ടറുടെ വാക്കുകൾ കേട്ട് അവർ മകനെയും കൊണ്ട് സന്തോഷത്തോടെ തിരിഞ്ഞു നടന്നു.  വീട്ടിലെത്തിയയുടൻ അല്ലം പ്രയത്നിച്ചിട്ടാണെങ്കിലും പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കി .ഏതാനും മാസം പിന്നിട്ടപ്പോൾ ശ്രീക്കുട്ടൻ പoനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തി. മാതാപിതാക്കൾ ഡോക്ടറുടെ സമീപമെത്തി ശ്രീക്കുട്ടൻ്റെ മാറ്റത്തെപ്പറ്റി പറഞ്ഞു. ഡോക്ടർ പറഞ്ഞു " കുട്ടികൾ കുതിരയെ പോലെയാണ്. കുതിരയെ ഒരിക്കലും അഴിച്ചു വിടരുത്. നിയന്ത്രണം നമ്മുടെ കൈകളിലായിരിക്കണം.
അല്ലെങ്കിൽ അതു പാഞ്ഞു പോയി വല്ല കുഴികളിലും നിപതിക്കും. ഒപ്പമിരിക്കുന്ന നമ്മളും അതിൽ വീണുപോകും. ഇക്കാര്യം എപ്പോഴും ഓ ർമ്മിക്കുക." ഡോക്ടറുടെ വാക്കുകൾക്ക് അവർ തൊഴുകൈയോടെ നന്ദി പറഞ്ഞ് പിന്തിരിഞ്ഞു നടന്നു.
 
 

*സുധ അജിത്*

Share this on