menu

23.ബിന്ദു പ്രതാപ്

മനസ്സുകൾ തുറന്നിട്ട് വളരട്ടെ ..

ലേഖനം
 

മനസ്സുകൾ  തുറന്നിട്ട് വളരട്ടെ ..

 
 
എവിടേക്കാണ് നമ്മുടെ കുട്ടികൾ പോയിക്കൊണ്ടിരിക്കുന്നത്? അസഹിഷ്ണുതയുംമേൽക്കോയ്മയും കൈമുതലായുള്ള ഒരു പുതിയ തലമുറയാണ് നമ്മുടെ മുന്നിൽ. ചെറിയ ഒരു കളിയാക്കലോ കുറ്റപ്പെടുത്തലോ കൂടി സഹിക്കാനാവാതെ   സമപ്രായക്കാരനെ  കൊലപ്പെടുത്താവുന്ന തരത്തിൽ,  അത്‌മൂടിമറയ്ക്കത്തക്കവിധത്തിൽമനസ്സ്കരിങ്കല്ലായിക്കഴിഞ്ഞുവോ നമ്മുടെ കൗമാരമനസ്സുകൾ ? സ്വന്തം വൃത്തത്തിനകത്തു മാത്രം ജീവിച്ച് സഹജീവികളെകരുണയോടെ നോക്കാനുള്ളഒരുഹൃദയംകൈമോശം വന്നുവോ ?  
 
അണുകുടുംബങ്ങളിലെ സ്വാർത്ഥതകൾ, താൻ പോരിമകൾ,മാത്രം കണ്ടു ശീലിക്കുന്നവർ,  ഇലക്ട്രോണിക് ഉപകരണങ്ങളുടെഅടിമപ്പെടലുകളിൽചുറ്റുമുള്ളമുഖങ്ങളുംആശയവിനിമയവും  മറക്കുന്നവർ, ഇവരെ നേർവഴിക്കുനയിക്കാൻവിട്ടുകൊടുക്കാനുള്ളമനോഭാവങ്ങൾസൃഷ്ടിച്ചെടുക്കാൻ,സമൂഹത്തിനോ,ജീവിതസാഹചര്യങ്ങൾക്കോഉന്നതവിദ്യാഭ്യാസത്തിനോ  പോലും കഴിയുന്നില്ല. ശകാരിക്കാൻപേടിക്കുന്നരക്ഷിതാക്കൾ, സ്വന്തം കുഞ്ഞുങ്ങളുടെ ഏത് നിർബന്ധത്തിനു മുന്നിലുംഅടിയറവു പറയുന്നവർ, ബാലാവകാശങ്ങളുടെ മുന്നിൽ  ശാസിക്കാൻ ഭയക്കുന്ന, ഗുണദോഷിക്കാൻ പേടിക്കുന്ന അദ്ധ്യാപകർ എന്തിനും ഏതിനും മനുഷ്യാവകാശങ്ങൾ പറഞ്ഞ് മുറവിളി കൂട്ടുന്ന സദാചാരസമൂഹം എല്ലാം ഈ  അവസ്ഥകൾക്ക് ആക്കം കൂട്ടുകയേ ചെയ്യുന്നുള്ളൂ.
 
ചെറിയ നഷ്ടങ്ങൾ പോലും സഹിക്കാൻ ശീലിക്കാത്തവർ, സ്വന്തം ജയം മാത്രം മുന്നിൽ കണ്ട് ചുറ്റുമുള്ളതൊക്കെ വെട്ടി നിരത്താൻ മടിയില്ലാത്തവർ..  എട്ടാം ക്ലാസ്സിലെ ഇലക്ഷന് തോറ്റതിന് ആത്മഹത്യ ചെയ്ത കുട്ടിയും കൂടപ്പിറപ്പിനെ ഷാൾ കൊണ്ട്കഴുത്ത്ഞെരിച്ചപെൺകുട്ടിയുംഅച്ഛനമ്മമാരെയുംസഹോദരിയെയുംചുട്ടെരിച്ചഐ.ടി.വിദ്യാർത്ഥിയുംഒക്കെനമ്മുടെ  തൊട്ട് മുന്നിലൂടെ കടന്നു പോയകാഴ്ചകൾതന്നെയാണ്. ദിവ്യം എന്ന് ഉദ്‌ഘോഷിക്കുന്നപ്രണയം പോലുംസ്വന്തംവരുതിയിൽഅല്ലെങ്കിൽ ഒരു കുപ്പി പെട്രോളിലോ ആസിഡിലോ അവസാനിപ്പിക്കാൻ കഴിയുന്നവിധംസങ്കുചിതമായിരിക്കുന്നു കുട്ടികളുടെ മനസ്സുകൾ..
 
ചിന്തിക്കേണ്ടിയിരിക്കുന്നു.. മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവും  ഒരുമിച്ച്..... 
 
നമ്മുടെ കുട്ടികൾ വിശാലമായ തുറന്ന മനസ്സോടെ, ലോകത്തെ സ്നേഹിക്കുവാൻ പഠിക്കട്ടെ. 
           

ബിന്ദു പ്രതാപ്

Share this on