menu

291 - വൈപ്പിൻ കരയിൽ ശുദ്ധജലം കിട്ടുന്നില്ല

എടവനക്കാട്, പള്ളിപ്പുറം പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകളായി

വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലത്തിലെ, എടവനക്കാട്, പള്ളിപ്പുറം പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകളായി .മുന്നറിയിപ്പില്ലാതെ കുടിവെള്ളം നിഷേധിക്കാൻ പാടില്ല: പ്രതിഷേധങ്ങൾ നടക്കുമ്പോൾ തരുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായത് ഇതേ അനുഭവം, പൊതുസ്ഥലങ്ങളിൽ സമരങ്ങൾക്ക് നിരോധനം ഉള്ളതുകൊണ്ട്, ഇന്ന് എടവനക്കാട് ഗ്രാമപഞ്ചായത്ത് അംഗം വി.കെ.ഇക്ബാലിൻ്റെ വസതിയിൽ. സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിക്കാൻ കലംകമിഴ്ത്തി തീകൂട്ടി. പ്രതിഷേധം അറിയിച്ചു.വി.എ.എം.സഹീർ, അഡ്വ: ഷെറി വഹാബ് എന്നിവർ പങ്കെടുത്തു!

Share this on