menu

347 - സ്വപ്നം

ശ്രീദേവി തമ്പി

കഥ
 

സ്വപ്നം

 
 
ഉറക്കം വരുന്നില്ല വെറുതെ പുസ്തകത്തിൽ കുത്തികുറിക്കാൻ തോന്നി.. ഇന്ന് ആഞ്ഞു പെയ്തു വന്നൊരു മഴ വന്നവേഗത്തിൽ തിരിച്ചു പോയി. ഇഷ്ടത്തോടെ മഴയെ നോക്കിയിരുന്നതാണ് എന്റെ ആവേശം കണ്ടിട്ട്  മഴപിണങ്ങി പോയപോലെ .....
 
മഴയ്ക്കും അങ്ങിനെയാണോ തന്നോട്... ഇഷ്ടപ്പെട്ടുവരുമ്പോഴാകും പലരും അകന്നു പോകുന്നത് ...
ആർത്തലച്ചു ചെയ്യുന്ന മഴയെ കാണുമ്പോൾ തോന്നും മുടിയഴിച്ചിട്ടാടുന്ന കോമരമാണന്ന് ...
മഴനൂലുകൾ നോക്കിയിരിക്കാനും മുറ്റത്തെ മാവിൻ കൊമ്പിലെ ഇലകളിലൂടെ ഊർന്നു വീഴുന്ന മഴത്തുള്ളികളെ കാണുവാനും ഇഷ്ടമാണ്....
ആസ്വാദിച്ചു വന്നതാണ് അകമ്പടിക്ക് ഇടിയും മിന്നലും ഉണ്ടായി..അപ്പേഴേക്കും മഴ പൊടിയും തട്ടിപോയ പോലെ ഒറ്റപ്പോക്ക് .
 മഴയങ്ങിനെ പൊയ്കളഞ്ഞു മടുപ്പോടെ കുറെനേരം ഇരുന്നു.....
ജീവിതം തന്നെ മടുപ്പായിരിക്കുന്നു. പഴയതു പോലെ സ്വപ്നങ്ങളും മോഹങ്ങളും ഒന്നുമില്ല. ഓരോ ദിവസവും ഒരെ പോലെ ... മാറ്റങ്ങളുന്നുമില്ലാതെ ഓടിപ്പോകുന്നു ...
 
സ്വപ്നങ്ങളിൽ വർണ്ണങ്ങൾ ഒന്നുമില്ലാതെ ബ്ലാക്ക് ആന്റ് വൈറ്റ് അല്ല നരച്ച മങ്ങിയ ചിത്രങ്ങളായി....
പ്രായമായാൽ മുടി നരക്കാൻ തുടങ്ങിയാൽ അങ്ങിനെയാണോ .....
 
ആകാശത്തു  നീങ്ങി പോകുകയും മറഞ്ഞു പോകുകയും ചെയ്യുന്ന മേഘങ്ങളെ നോക്കി ഓരോ രൂപങ്ങളായി സങ്കൽപ്പിക്കുക ഒരു ഹോബി ആയിരുന്നു. 
 
ആ രൂപങ്ങൾക്ക് എല്ലാം വർണ്ണാഭമായ നിറങ്ങളും ജീവനും ഉണ്ടെന്ന് സങ്കൽപ്പിച്ചു മനോഹരമായ സ്വപ്നങ്ങൾ കാണുമായിരുന്നു. 
ആമനസ്സ് എവിടെയാണ് എനിക്ക് നഷ്ടപ്പെട്ടത് ....
 
എന്റെ നിരാശയും സ്വപ്നങ്ങളും ഇപ്പോൾ എപ്പോഴും ഏറ്റുമുട്ടിക്കെണ്ടിരിക്കുന്നു. അവർ എന്റെ അക്ഷരങ്ങളോടും പടവെട്ടുന്നു. അക്ഷരങ്ങൾ ഒന്നുചേരാനാവതെ തൂലികയോടും മൽസരിച്ച് ചിതറിത്തെറിച്ച് എന്നിൽ നിന്ന് അകന്നു പോകുന്നു.....
എന്തൊക്കെയോ ആവാൻ കൊതിച്ചിരുന്നു....
കരുത്തോടെ തലയുർത്തി പറന്നു പൊങ്ങാൻ ആഗ്രഹിച്ചിരുന്നു.....
സ്വപ്നം കാണാനും സ്വാതന്ത്ര്യമായി നടക്കാനും പെണ്ണിനനുവാദമില്ല ...
ഇന്നത്തെ പെണ്ണിനെ പോലെ ചിരിക്കാനും കരയാനും പറ്റില്ലായിരുന്നു..... പെണ്ണിൻ ഒച്ച പുരപ്പുറം കേൾക്കരുത്.....
 
ഇരുളടഞ്ഞ വഴിയിൽ അകപ്പെട്ടതുപോലെ തനിച്ചായതു പോലെ ....
ഈ ജീവിതം ഇങ്ങിനെയാണ് ഈ കാണാകൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിയണമെന്നുണ്ട് പക്ഷെ പറ്റുന്നില്ല. എനിക്കതിനാവില്ല അതാണു സത്യം ... ശീലിച്ചു പോയിരിക്കുന്നു......
ഞാനിപ്പോഴും പഴയ തലമുറയിലെ പെണ്ണു തന്നെ.
സ്വാതന്ത്യമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് പക്ഷെ എവിടെയെക്കെയോ എന്നെ പിന്നിലേക്കു വലിക്കുന്ന കാണാചരടുകൾ .. അതെ ഞാനാ പഴയകുട്ടി തന്നെ ഇഷ്ടങ്ങളോരോന്നും പഴയ മാറപ്പിൽ കെട്ടിവെച്ച് ഇടയക്കത് തുറന്നു നോക്കി പൊടി തുടച്ചു വെയ്ക്കുന്ന സ്വപ്നങ്ങൾ കണ്ണുകളിൽ മാത്രം ഒതുക്കുന്ന കുട്ടി... 
 
 പുറത്തെടുക്കാൻ ധൈര്യമില്ലാത്ത പഴഞ്ചൻ കുട്ടി ...
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കു വീണ്ടും പെണ്ണായി തന്നെ പിറക്കണം. കരുത്തോടെ ഉയർന്നു പറക്കണം. കാണാ കൂച്ചുവിലങ്ങുകൾ ഇല്ലാതെ സ്വാതന്ത്യത്തോടെ സ്വപ്നം കണ്ട് എല്ലാവരെയും സ്നേഹിച്ച് ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കി സ്വപ്നം കണ്ട ജീവിതം നയിക്കണം .... 
എന്റെ കണ്ണാ അന്ന് മിന്നിച്ചേക്കണെ....
 
 
                   ശ്രീദേവി തമ്പി ...

Share this on