menu

364- കവിത - നമ്മളൊന്നാകാൻ

ഉണ്ണി വാരിയത്ത്

കവിത -
         

            *നമ്മളൊന്നാകാൻ*

                          
                 ഉണ്ണി വാരിയത്ത് 
 
പരസ്പരം സ്നേഹിക്കാൻ മനസ്സിൻ കിളിവാതിൽപ്പാളികൾ മലർക്കെ നാം തുറന്നേ  മതിയാവൂ
കാലം സൗജന്യമായി നൽകും മുഖംമൂടികൾ
കർക്കശമായി നിരസിക്കുകയാണുചിതം
തനിക്കുള്ളതുമിനി ലഭിക്കുവാനുള്ളതും
തന്റെതു മാത്രമല്ലെന്നൊരു തിരിച്ചറിവാൽ
തിന്മകളില്ലാതാവും തരിമ്പും ശേഷിക്കാതെ
നന്മകൾ പൂത്തുലഞ്ഞു സൗരഭ്യം പ്രസരിക്കും
ഭവനം, ധനം, മന,മിത്യാദി തുല്യമായാൽ 
ഭുവനം മനോമോഹനപ്പൂങ്കാവനമാകും 
അസൂയ ജനിക്കുന്നതസമത്വത്തിന്മൂലം
ആകയാൽ നമ്മളൊന്നാകാൻ വേണ്ടി യത്നിക്കുക

Share this on