menu

369- കവിത - കണ്ണനെ കാത്ത്

രജനി ഹരിദാസ്

കവിത

 

കണ്ണനെ കാത്ത്.

 
 
പൗർണ്ണമീരാവിലെ പൂനിലാ പന്തലിൽ
നിന്നെയും കാത്തിന്നു ഞാനിരിക്കേ,
 
വെണ്ണിലാചന്ദ്രന്റെ കണ്ണേറു കൊണ്ടെന്റെ
നെഞ്ചകമൊക്കെയും ലോലമായി,
 
താരകപ്പെണ്ണിന്റെ  പുഞ്ചിരി കാണവേ ,
നാണിച്ചു ഞാനേതോ കാവ്യമായി.
 
രാപ്പാടിപ്പെണ്ണേതോ രാവിന്റെ തോഴനെ,
തീരാത്ത നോവിനാൽ തേടീടുന്നു.
 
പുള്ളുകൾ കേഴുന്നു മാനസം തേങ്ങുന്നു
എങ്ങു നീ പോയെന്റെ മായക്കണ്ണാ
 
കാർമുകിൽവർണ്ണനാം താമരക്കണ്ണൻ നീ
ചാരെയണയേണം വൈകിടാതെ .
 
രജനി ഹരിദാസ്
അങ്ങാടിപ്പുറം

Share this on