menu

374- കവിത -മഴയോട്

അംബിക രാജേന്ദ്രൻ

കവിത
 

                  മഴയോട്

 
വാർത്തിടുന്നു മിഴിനീരിതെന്തിനായ്
ഭൂവിതിൻ മാറു കുതിർക്കവേ
സന്തതം തവ ശോഭയാർന്നൊരു
അർക്കനിന്നു വരില്ലയോ - അതൊ
ഭൂവിൽ കണ്ട ദുരന്തമതേറി ഹൃത്തതിൽ
ഇണ്ടലങ്ങുയിർ കൊണ്ടുവോ
എന്തതയ്യോ കാരുണാർദ്രമായ്
കവിയുന്നു നിൻ മിഴിയിന്നഹോ
ഗർവ്വിടുന്നൊരു മുഖാംബുജം
വാടിടുന്നതതെന്തിനായ്..
വന്നിടുന്നൊരീ ദുരന്തമൊക്കെവേ
ഏറ്റിടാൻ ഭയമേറിയോ..
വ്യാകുലതകളല്ല വേണ്ടതു
നിതാന്ത ജാഗ്രതയൊന്നല്ലോ
വെന്നിടാം ഇന്നിതിൻ വഴി
ഭയമേശമേകരുതൊന്നിലും
മുന്നിലെ ദുരിതപർവ്വമൊക്കെ നാം
കടന്നു പോകുമതോർക്ക നീ..!
 
അംബികാ രാജേന്ദ്രൻ'

Share this on