menu

377- കവിത - എന്റെ ഭ്രാന്ത്

ബീന സി.പി.

കവിത
 

എന്റെ  ഭ്രാന്ത് 

 
കടിഞ്ഞാൺ നഷ്ടപ്പെട്ട മനസ്സിന് 
മൗനമേകിയ നാമമാണ് ഭ്രാന്ത്... 
 
മിഴികളൊഴുകുമ്പോഴും ഉറക്കെ 
ചൊടികളുതിർക്കുന്ന അട്ടഹാസത്തിന്നു 
നീ നൽകിയ പേര് ഭ്രാന്ത്.. 
 
ഇരുട്ടിൽ വെളിച്ചം തപ്പുന്ന 
മനസ്സിന്റെ മയക്കവും മുഴുത്ത ഭ്രാന്ത് 
 
ഉറവ കിനിക്കാത്ത പൂഴിമണ്ണിനടിയിലും 
സ്നേഹപ്രവാഹം തേടുന്നതും ഭ്രാന്ത് 
 
നാമൊന്നെന്ന മൂഡതയിൽ ശൂന്യതയിൽ കരംകോർത്തതും മനസ്സിന്റെ നൊസ്സ്. 
 
സ്നേഹിച്ചവരുടെ മിഴികളിൽ 
ഒളിച്ചുകഴിയാമെന്നുറച്ചു പതിയെ 
നോവേകി മിഴിനീരായിയെന്നും 
പുറത്തേക്കു പതിഞ്ഞൊഴുകും 
മിഴിനീരിലെന്നുമെന്റെ ഭ്രാന്തു മാത്രം... 
 
  ബീന സി.പി.
ഒറ്റപ്പാലം

Share this on