menu

384- കവിത - മയിൽ

ഗോപാൽ നായരമ്പലം

കവിത             

       മയിൽ 

ഗോപാൽ നായരമ്പലം


കണ്ടോ നല്ലൊരു മയിൽ വർണ്ണൻ 
മണ്ടയിലുണ്ടൊരു പൊൻ പൂവ് 
ചന്തമിണങ്ങിയ കലകൾ ചേർന്ന 
പൂന്തുകിലിട്ടു നടപ്പുണ്ട് 
 
കഥകളി നൃത്തം കാട്ടീടും 
തലയുമുയർത്തി ശബ്ദിക്കും 
മഴപെയ്യുന്നൊരു നേരം നോക്കി 
അഴകായ് നൃത്തമേറുന്നു 
 
മയൂഖമെന്നും മയൂരമെന്നും 
കേക, ചന്ദ്രിക പേരുണ്ട് 
കണ്ടോ നല്ലൊരു മയിൽ വർണ്ണൻ 
മണ്ടയിലുണ്ടൊരു പൊൻപൂവ് 
 
 

Share this on