menu

40. സുനിതഷൈൻ

മഴ

കവിത
 

മഴ  

 
കേരവൃക്ഷത്തിൽ വീണു ചുംബിക്കും, 
നഗ്നവൃഷ്ടിതൻ തുള്ളികൾ, 
വാരികുടിക്കുവാൻ വായ്പിളർപ്പു, 
വരണ്ടുണങ്ങിയ പ്രിത്വിതലം... 
അമിത ദാഹത്താൽ തുള്ളിപോലും, 
കളയാതെയാർത്തിയായ് 
കുടിച്ചു തീർക്കുന്നു മഴച്ചുംബനങ്ങൾ ധാത്രി... 
ജലത്തിൻ ഗതിക്കായ് തോടുതീർക്കാനെത്തും, 
മർത്യനെ മറികടന്നു, 
ഭൂമിയൊറ്റവീർപ്പിൽ ഭുജിച്ചു തീർപ്പു... 
മാനവനിലെത്തുന്നു മേദിനി, 
കുടിച്ചു തീർത്ത വെള്ളത്തിൻ, 
ആർദ്രമാം കുളിർ...
 

സുനിത ഷൈൻ

Share this on