menu

402 - കവിത - വളരെ

ഹേമ.ടി.തൃക്കാക്കര

കവിത
 

       വളരെ ...

 
വളരെ വളരെ വളരെയെന്ന
നിറക്കൂട്ടിനുള്ളിൽ
എത്ര വേഗമാണ് എന്റെ കാഴ്ച്ചകൾ
നിറം മങ്ങി പോയത്.
വളരെ വളരെ വളരെയെന്ന
സ്നേഹച്ചെപ്പിനുള്ളിൽ
എത്ര സൂക്ഷ്മമായിട്ടാണ്
സ്നേഹച്ചാർത്തുകളാൽ
എന്നെ ബന്ധിപ്പിക്കപ്പെട്ടത്.
വളരെ വളരെ വളരെയെന്ന
ഓർമ്മപ്പെടുത്തലുകളിൽ
എത സുരക്ഷിതമായാണെന്റെ
അക്ഷരങ്ങളെ അകറ്റി മാറ്റിയത്.
വളരെ വളരെ വളരെയെന്ന
മായാവീണയിൽ
എത്ര പെട്ടന്നാണെന്റെ നാദം
നിലച്ചു പോയത്.
വളരെകെളെല്ലാം ശരികളാണ്
അവിടെ ഇനിയും ചാലിക്കേണ്ട
നിറച്ചാർത്തിൽ ഒരിക്കലും വരച്ചു 
തീർക്കാനാവാത്ത 
ചിത്രത്തിനുമുന്നിൽ
നിസ്സഹായതയോടെ 
മാത്രം ഇരിക്കേണ്ടിവരുമ്പോൾ
ഓർക്കേണ്ട വഴികൾ പോലും
മുൻ നിശ്ചയിക്കപ്പട്ട
പാതകളാണ്.
അവിടെ എപ്പോഴും എല്ലാവരെയും
തിരിച്ചറിയുകയില്ല
എങ്കിലും ... ഏതിരുട്ടിലും
എന്റെ കണ്ണുകളത് തിരിച്ചറിയും
കാരണം
ആ ഇരുട്ടിലായിരുന്നല്ലോ
സ്വയം നഷ്ടമായിക്കൊണ്ടിരുന്നത്.
 
ഹേമ.ടി. തൃക്കാക്കര

Share this on