menu

408 - രണ്ടു കവിതകൾ

രവീന്ദ്രൻ മലയങ്കാവ്

രണ്ടു കവിതകൾ 
---------------------------
രവീന്ദ്രൻ മലയങ്കാവ് 
 
 
1.ഉപമ 
-----------
വെൺമേഘമാലകൾ 
നീന്തും നഭസ്സിന്റെ 
ചാരുത ഞാൻ നോക്കി നിൽക്കേ, 
അഴകാർന്നലതല്ലി 
നിറയുന്നെന്നുള്ളിലായ് 
മറ്റൊരു കടൽപോലെ, വാനം. 
 
2.പ്രഭാതം 
----------------
കിളികൾ പാടുന്ന പാട്ടുകളെല്ലാം 
വെറുതെ മൂളി നടക്കുന്ന കാറ്റിൽ, 
ശ്രുതിയിടുന്നതാം വണ്ടിൻ മുരളൽ 
കേട്ടു ഞാനിന്നുണർന്നൂ പുലർച്ചെ. 
 
 

Share this on