menu

41. സുരേഷ് വെള്ളനാട്

വൈറസ്

കവിത
 

*വൈറസ്*

 
ഇന്നലെയുടെ ഓർമ്മകൾ മനസ്സിൽ നിന്ന് മാഞ്ഞു തുടങ്ങുമ്പോൾ  ഒരുപിടി ഓർമ്മകൾ ഉണർത്താൻ നീ വന്നില്ലേ.....
 ബാല്യവും കൗമാരവും പങ്കുവയ്ക്കാനൊരു ജീവിതസായാഹ്നം നീ ഒരുക്കിയില്ലേ..
 നീയൊരു വ്യാധിയായി പടരുമ്പോൾ എല്ലാം സഹിക്കുന്നോരു മാനവനെ കണ്ടില്ലേ
 ആൾക്കൂട്ടങ്ങൾ ഇല്ല ആരവവും വെൺചാമരവും ഇല്ല
 ആധി കയറിയ ഹൃദയങ്ങൾ അകലം തേടി പോകുന്നു
 അശുദ്ധമായതെല്ലാം ഉൾക്കൊണ്ടിരുന്ന ദേഹമിന്ന്
 ശുദ്ധമാം ഭൂമിക്കെതിരെ  മുഖംമൂടിയണിഞ്ഞില്ലേ
 പഴമതൻ പെരുമ കൊണ്ട് അതിജീവനത്തിൻ പാത തെളിക്കുമ്പോൾ  നാം നേരിടും ഒരുമയുടെ പുത്തൻ സൂര്യോദയങ്ങൾ
 നിത്യവും വാർത്തയാം കൊലപാതകങ്ങളില്ല
 മതവൈരമില്ല കാമവെറിയില്ല 
എങ്ങും വൈറലായ വൈറസ് മാത്രം
 
  സുരേഷ് വെള്ളനാട്

Share this on