menu

424-കവിത - തടയണകൾ

മന്ദ്യത്ത് ഭരതൻ

കവിത

തടയണകൾ

 
ഭീതിയുടെ
ഭിത്തിയാൽ
എങ്ങും
കെട്ടി
പൊക്കിയ
കറുത്ത
തടയണകൾ...!
 
മനുഷ്യ
മനസ്സിൽ   
മതങ്ങൾ 
കെട്ടിയ
സ്പർദ്ദയുടെ   
മതിലുയരങ്ങളാണ്
അയൽപക്ക
ബന്ധങ്ങളുടെ
മുഖങ്ങൾ 
തമ്മിൽ 
പരസ്പരം
കാണാതാക്കിയത്.!
 
ഇതേ 
മതിലുകൾ
കെട്ടിയവരാണ്,
ജാതിയുടെ
തരംതിരിച്ചുള്ള
വയൽതട്ടുകളുടെ
അതിർവരമ്പുകൾ
കൊണ്ട്,
ഒന്നിച്ചൊഴുകിയ 
സഹജീവികളുടെ
സ്നേഹത്തിന്റെ
ഒഴുക്ക് 
തടഞ്ഞതും
അവരുടെ  
പോക്കുവരുത്തുകൾ
തീർത്തും
ഇല്ലാതാക്കിയതും!!
 
മങ്ങിയ 
കാഴ്ചകൾ...
മാറാലതീർത്തൊരു
വയ്യാവേലകൾ...
കെട്ടുപിണഞ്ഞ
വേലികെട്ടുകൾ..!
 
"മനുഷ്യനെ
മയക്കുന്ന
കറുപ്പ്,
മതം".
 
എങ്ങും
തടയണകൾ...!
ഏതിനും
എന്തിനും
തടയണകൾ...!!
 
ഭീതിയുടെ
ഭിത്തിയാൽ
എങ്ങും 
കെട്ടിപ്പൊക്കിയ 
കറുത്ത 
തടയണകൾ.....!!
 
--മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം.

Share this on