menu

46. ജി.കണ്ണനുണ്ണി

തിരിച്ചറിവ്

മിനിക്കഥ
 

തിരിച്ചറിവ് 

 
മുത്തച്ഛൻ കഥ പറഞ്ഞു തുടങ്ങി... ഉണ്ണി നീ ഇന്നലെ ഉറുമ്പുകളെ കൊന്നൊടുക്കി രസിച്ചില്ലേ, അവർ നിസ്സഹായരായി ഓടി ഒളിക്കുന്നത് കണ്ടു സന്തോഷിച്ചില്ലേ..അതുപോലെ...  തന്നെ വെല്ലാൻ ആരുമില്ലെന്ന് പറഞ്ഞ്‌ മനുഷ്യൻ അഹങ്കാരം കൊണ്ട് മദിച്ചപ്പോൾ ഒരു കുഞ്ഞു രാക്ഷസനും രാക്ഷസിയും അദൃശ്യരായി ഭൂമിയിൽ എത്തി. മനുഷ്യനെ കൊന്നൊടുക്കാൻ തുടങ്ങി.. അങ്ങനെ കോവിഡ് രാക്ഷസനും കൊറോണ രാക്ഷസിയും ലോകം കീഴടക്കി..മനുഷ്യന്റെ അഹങ്കാരം ഇല്ലാതാക്കി..
 
അപ്പോൾ അവന്റെ അകക്കണ്ണു തുറന്നു. രാഷ്ട്രീയവും,ജാതിയും,മതവും വെടിഞ്ഞ് അവൻ മനുഷ്യത്വത്തിന്റെ വില മനസ്സിലാക്കി, ഒറ്റക്കെട്ടായി ആ രാക്ഷസ കൂട്ടങ്ങളെ നേരിട്ടു.. ഒടുവിൽ രാക്ഷസ സഹോദരങ്ങൾക്ക് നിലനിൽപ്പ് ഇല്ലാതായി ...അവർ എരിഞ്ഞടങ്ങി...പ്രളയം നേരിട്ട പോലെ മഹാമാരിയായ് മാറിയ രാക്ഷസ കൂട്ടങ്ങൾക്ക് മേൽ ഒറ്റക്കെട്ടായി അവൻ വിജയം നേടി..ഇനി ഒരിക്കലും ഒത്തൊരുമ നഷ്ട്ടപെടുത്തുക ഇല്ല എന്ന്  അവൻ ശപഥം ചെയ്തു.
 
കഥ മുഴുവൻ കേൾക്കുന്നതിന് മുൻപേ ഉണ്ണി സുഖ നിദ്രയിലാണ്ടു...മുത്തച്ഛൻ പതിവുപോലെ പത്ര വായനയിൽ മുഴുകി.
 

ജി.കണ്ണനുണ്ണി

Share this on