menu

467- കവിത - നിലപാട്

റോബിൻ എഴുത്തുപുര

കവിത
 

നിലപാടുകൾ

 
തുന്നൽ നടക്കണമെങ്കിൽ
സൂചിയും നൂലും
ഇടപെടണം.
 
മൂർച്ചയുടേയും
ബലത്തിൻ്റേയും
നിലപാടുകളുണ്ട്
സൂചിക്ക്.
 
നീളത്തിൻ്റേയും
വഴങ്ങലിൻ്റേയും
നൂലിനും.
 
നിലപാടുകൾ
മാറ്റമില്ലാതെ
തുടരുകയും
നയതന്ത്രങ്ങൾ
പാളുകയും ചെയ്യുമ്പോൾ
 
മുറിവിൻ്റേയും
മുറുക്കത്തിൻ്റേയും
അകമ്പടിയോടെ
പിടഞ്ഞ്
മാഞ്ഞുപോകുന്നു;
തുന്നിവാങ്ങാനെത്തിയവരിൽ
ചിലർ.
 
 
റോബിൻ എഴുത്തുപുര

Share this on