menu

500-കവിത - കല്യാണ ഫോട്ടോ

മുരളീധരൻ ആനാപ്പുഴ

കവിത
 

കല്യാണ ഫോട്ടോ

 
അച്ഛനേ,മമ്മയേം കാണാം
കല്യാണയാൽബത്തിലെന്നും
കട്ടിക്കറുപ്പുകടലാസിലൊട്ടിയ
ചിത്രങ്ങൾക്കെന്തൊരു ചന്തം!
 
പൊൻവെളിച്ചത്തിൽത്തിളങ്ങി
താലവുമായെത്തുമമ്മ!
പൂമാല ചാർത്തുന്നിതാഹാ,
താലികെട്ടീടുന്നിതച്ഛൻ!
 
അപ്പൂപ്പ,നമ്മൂമ്മയുണ്ട്
അയലത്തുകാരൊക്കെയുണ്ട്
അച്ഛൻ്റേ,മമ്മടേം കൂടെ
ഒട്ടേറെ കൂട്ടുകാരുണ്ട്.
 
ഫോട്ടോകൾ ഞാനെത്ര നോക്കി
ചേച്ചിയോയെത്രപരതി!
എന്തു കഥയിതു കഷ്ടം!
ഞങ്ങളൊറ്റപ്പടത്തിലുമില്ല!!
 
         മുരളീധരൻ    ആനാപ്പുഴ
 

Share this on