menu

509- കവിത - ഹൃദയ ഭാഗങ്ങൾ

ഉണ്ണി വാരിയത്ത്

കവിത -
                 *ഹൃദയഭാഗങ്ങൾ*
                               
                    ഉണ്ണി വാരിയത്ത്
 
ആഴവും പരപ്പുമുള്ളനുഭവങ്ങൾ നെഞ്ചാം
ആമാടപ്പെട്ടിയിൽ ഞാൻ സൂക്ഷിപ്പൂ ശ്രദ്ധാപൂർവ്വം
ചിലതു നവരത്നങ്ങൾപോൽ തിളങ്ങുന്നതും
പലതും കുന്നിക്കുരുക്കൾപോൽ മയങ്ങുന്നതും
എറിയപ്പെടും കല്ലുകൾപോലും കളയാതെ
എടുത്തു വെയ്ക്കുമിടയ്ക്കിടെ ഞാൻ താലോലിക്കാൻ
ഏതിനോടേറെ പ്രിയമെന്നാരും ചോദിക്കേണ്ട
ഏതെടുത്താലുമവയെൻ ഹൃദയഭാഗങ്ങൾ
                        

Share this on