menu

51.ചിത്രാ സുനിൽ

വനമുല്ല

കവിത
 

വനമുല്ല

 
പുലരി പൂമുഖത്ത്
നിളയൊഴുകും നേരത്ത്
നീർക്കുടങ്ങളുമായ്
നീങ്ങുന്ന പൂവിതളേ,,
 
മറന്നുവോ നീയാനാൾ
നിലാംബുജം പൂവിട്ടനാൾ
നിലാവോരത്ത് നിൻകൂടെ
കിനാവുണ്ട നാളുകൾ
 
നീല വനസീമകളിൽ
പൂവിട്ട  ചില്ലയിൽ
കാണാതമ്പുരു തഴുകും
തെന്നലായ് നീ വന്നതും
 
ഈറനാം ഇരവിൻ മടിയിൽ
കുളിരുന്ന നിൻമനം 
കണ്ടിരുന്നു ഞാൻ
അന്നുമെൻ കനിയേ
 

ചിത്രാ സുനിൽ

Share this on