menu

517- കവിത -ദീപാവലി

ജോർജുകുട്ടി താവളം

കവിത
 

          ദീപാവലി

 
മാനസം നൽനിറദീപമാക്കാം
ആനനം സുസ്മിത ദീപ്തമാക്കാം
മാധുര്യ പൂർണ്ണം വചസ്സുകളാൽ
മാനവർക്കിമ്പം പകർന്നു നൽകാം
 
തിന്മയെ തോല്പിച്ചു പാരിലെങ്ങും
നന്മയുണ്ടാകുവാനർത്ഥിച്ചിടാം
നാരായണൻ നരകാസുരൻ്റെ
അന്തകനായ ദീപാളി നാളിൽ
 
(വൃത്തം-മാവേലി)
 
- ജോർജുകുട്ടി താവളം

Share this on