menu

533- കവിത - സത്യം

അമിത്രജിത്

കവിത
 

സത്യം

 
കൂടെയുള്ളവരുടെ വേദന 
നമ്മുടേതായി മാറണം.
കൂടെയുള്ളവരുടെ വേദന 
പൂർണ്ണമായും നീക്കുവാൻ
സാധ്യമായില്ലെങ്കിലും 
ആശ്വസിപ്പിക്കാനാവതും
തുനിഞ്ഞിറങ്ങേണം നാം.
ഏതൊരു മനുഷ്യ ജീവിതം 
നോക്കിയെന്നാലും ഇഹം
എത്ര വലിയ പണക്കാരൻ,
എത്ര വലിയ പ്രശസ്തൻ,
ആണെങ്കിലും... 
കാണാതിരിക്കില്ല
ജീവിതത്തിൽ, 
ഒരിക്കലെങ്കിലും...
കഴിയാതിരിക്കില്ല
വിഷമഘട്ടങ്ങൾ താണ്ടി
വരാതിരുന്നിട്ടുണ്ടാവില്ല.
പ്രതിസന്ധി ഘട്ടങ്ങളിലും
തിരിഞ്ഞു നോക്കാറില്ലാരും 
എന്നതാണു സത്യം,
അതാണു ലോകമിതം.
 
 
അമിത്രജിത്ത്.

Share this on