menu

552- കവിത - പ്രണാമം

രാമചന്ദ്രൻ പുറ്റുമാനൂർ

കവിത
 

പ്രണാമം

 
കണ്ണീർപ്രണാമം കവയിത്രിയമ്മയ്ക്കു 
കാലം മനസ്സിൽ മുറിവുനല്കി,
കവിതയേ സ്നേഹിച്ചൊരമ്മയ്ക്കുമുന്നിലായ്,
ലോകം മുഴുക്കെ വിലാപമായി....
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മർത്യരേത്തൂലിക നാവാൽ ചൊടിച്ചുനിർത്തി,
കാടും മരങ്ങളും വെട്ടിനിരത്താതെ
നന്മയ്ക്കുതണലായിക്കൂട്ടുകൂടി....
കണ്മൂ പ്രകൃതിയും കണ്ണീർപൊഴിയ്ക്കുവാൻ
മൂടിയൊരാകാശമെങ്ങുമെങ്ങും,
കേരങ്ങൾ പോലും കാറ്റിൽത്തലയാട്ടി
യമ്മതൻവേർപാടുനൊമ്പരത്തിൽ....
അഗതികൾകുഞ്ഞുങ്ങൾ -ക്കാശ്വാസമായോരമ്മയു-മീമണ്ണിലോർമ്മയായി,
സ്നേഹിയ്ക്ക മണ്ണിനെ
സ്നേഹിയ്ക്ക നാടിനെ,
കവയിത്രിയമ്മയ്ക്കു പെരുമയായി...
 
-രാമചന്ദ്രൻ പുറ്റുമാനൂർ

Share this on