menu

555- കവിത - നന്മ മരം

അനി തോമാസ്

കവിത
 

നന്മ മരം

 
നന്മമരങ്ങൾകടപുഴകുകയാണോ
അതോ നാം വെട്ടിമാറ്റുകയാണോ
നന്മ മരങ്ങൾക്കിടമില്ലാത്ത വിധം
മുൾച്ചെടികൾ നിറയുകയാണോ
 
ആരായിരുന്നെനിക്കു ടീച്ചർ
ആരല്ലായിരുന്നെന്ന് ചോദ്യം ...
എനിക്കെന്തോ ഒരു നഷ്ടബോധം
ഒരിക്കലുമില്ലാത്തൊരു നഷ്ടബോധം...
 
ചിരിച്ചുകാണാൻ കൊതിച്ചൊരു നാൾ..
എന്തേചിരിയ്ക്കാത്തതെന്നു ചോദ്യം
എന്തുണ്ട് ചിരിക്കാനിവിടെ
ഈ ലോകം ഇങ്ങനെ പോയാലോ ....
 
ഇതെന്തൊരു കാവ്യനീതി..
ഇനിയുമുണ്ടോ ഇങ്ങനൊരു ടീച്ചർ...
നന്മ മരങ്ങൾക്ക് മരണമില്ല..
കാലാതീതമാണവയെല്ലാം ...
 
അനി തോമസ്

Share this on