menu

558- കവിത -കണ്ണീരോർമ്മ

ലളിത അശോക്

കവിത
 

കണ്ണീരോർമ്മ

 
 
ഇനിയൊരു കണ്ണീരോർമ്മ 
നീ താരമേ സാദരം 
പ്രണാമങ്ങളേകിടട്ടെ!
കണ്ണീർക്കയങ്ങളെ, കാടിനെ
കാടിൻ കുളിരിനെ, 
പെണ്ണിനെ പ്രണയിച്ച
ഭാവനാ ലതിക നീ
നിന്നിൽ തളിരിട്ടൊരായിരം
കാവ്യ കുസുമങ്ങൾ
കൈരളിക്കെന്നും 
വിലപ്പെട്ട മുത്തുകൾ
അക്ഷര തീബാണമെയ്തു
തളർത്തി നീ അക്ഷീണമാ
നീച ശക്തികൾക്കെതിരെ 
നീ പ്രകൃതിയെ പ്രണയിച്ചു
ജീവനെപ്പോലെ നീ
പെണ്ണിനും മണ്ണിനും താങ്ങായി 
ചൊരിയട്ടെയായിരം 
സ്നേഹാശ്രു പുഷ്പങ്ങൾ 
തവപദത്തിങ്കൽ കദനമോടെ
 
 
ലളിത അശോക്

Share this on