menu

564- കവിത - ശ്രീ യേശു നാഥാ

അംബികാദേവി കൊട്ടേക്കാട്ട്

പ്രാർത്ഥന

ശ്രീ യേശുനാഥാ

********************
ശ്രീയേശുനാഥാ ദയാപര ദേവാ
നേർവഴിക്കന്നെ നയിക്കേണമേ
മായാന്ധകാരത്തിമിരത്താലെന്റെ
മിഴികളിന്നടയുന്ന നേരം
തിരുകൃപയെന്നിൽ ചൊരിയണം നാഥാ
ക്ഷണികസുഖത്തിനായ് ഉഴറിടാതെ
സ്ഥിതചിത്ത മേകിയനുഗ്രഹിക്കു
നീതിയും ന്യായവും തെറ്റി നടക്കാതെ
ബോധമരുളേണമെന്നുമെന്നും
നിൻ നീലമിഴികളിൽ നിറയുന്ന ശാന്തി
എന്നുടെ കരളിൽ കുളിരാകണം
പാപികൾക്കും മാപ്പരുളീടുന്ന
തിരുഹൃദയത്തിൻ കനിവിനാലെ
അജ്ഞാനമെല്ലാമകറ്റി മനസിൽ
വിജ്ഞാന മലരുകൾ വിരിഞ്ഞിടേണം
 
അംബികാദേവി
കൊട്ടേക്കാട്ട്

Share this on