menu

59l - നാല് കവിതകൾ

വി ആർ നോയൽ രാജ്

നാലു കവിതകൾ
 

വി ആർ നോയൽ രാജ്

 
       പ്രതിസന്ധികൾ
 
പ്രതിസന്ധികൾ വന്നെത്തുമ്പോൾ 
നമ്മുടെ കഴിവുകളുണരുന്നൂ
എന്നും ശാന്തതയാണെങ്കിൽ
അലസത നമ്മിൽ നിറയുന്നൂ.
 
 
 
 
  ബോദ്ധ്യം
 
ഉത്തമ ബോദ്ധ്യമു-
ണ്ടെങ്കിൽ തെല്ലും
ശങ്കിച്ചിടേണ്ടതു
മുന്നിൽ വരും...
 
 
   
     ക്ഷമ
 
ക്ഷമിക്കാൻ കഴിഞ്ഞില്ല -
യെങ്കിൽ നിത്യം
ജീവിതം നരകമായ്
മാറിയേക്കും...
 
 
 
     ഉത്തരം
 
പ്രാർത്ഥനക്കുത്തരം
വാക്കുകളല്ല
ചുറ്റിലും വന്നീടു -
മനുഭവമായ്...
 

Share this on