menu

628-കവിത - കാത്തിരിപ്പ്

സുധാ അജിത്

കവിത
 

കാത്തിരിപ്പ് 

 
എന്നയൽവക്കത്തായ് പൂത്തു നില്ക്കുമാ- കൊന്ന കണ്ടു ഞാനാ വഴിവക്കത്തായ്
ഏതോ ഗതകാലത്തിൻ നിറം മങ്ങിയ -
നിഴൽചിത്രം പോൽഭൂതികെട്ടവൾ നില്പൂ!... 
പോയൊരാമേടനാളിൽകൈയ്യിലാപൂത്താ
ലമേന്തിനിറകതിരായ് നിന്നവൾ, കാന്തിമങ്ങിയെങ്കിലുംകടന്നു പോയൊ -
രാവസന്ത ഋതുവിന്നോർമ്മത്തെറ്റു പോൽ
കാലത്തിൻ കൈവഴികളിൽ വിറപൂണ്ടവൾ
നില്പൂ,കരളിലാസ്വപ്നകഞ്ചുകം പേറി!.. 
വീഥിതന്നോരത്തായതിഥേയ പോൽ
മെലിഞ്ഞപുഞ്ചിരി തൂകിക്കൊണ്ടവൾ നില്പൂ
അഞ്ചുന്നകാന്തിയെഴുന്നൊരാ കനക വിഗ്രഹംപോൽ മിന്നിയ കണ്മണിയാൾ 
മേടത്തിന്നുഷ്ണരാശി പേറിയവൾ
ഇടവക്കുളിരിൽ കണ്ണീരായ്, പിന്നെയും -
ഋതു വാതമേറ്റതിദീനയായ് - ത്തീർന്നുവെങ്കിലുമാ,കാലത്തിൻ വീഥിയിൽ -
കൊഴിഞ്ഞു വീണൊരായിതളുകൾ -
കോർത്തങ്ങിരിപ്പു, ഗ്രതാപസിയെപ്പോൽ 
കാത്തിരിപ്പൂ കണ്മണിയാൾ വീണ്ടുമാ- കാന്തിയെഴുംകാന്തൻ്റെ വരവിനായ്
കരതാരിൽ കോർത്തു കാത്തു വച്ചൊരാ പൂക്കൾ തൻ നിറ സുഗന്ധമാല്യവുമായ് 
കണ്ണൻ തൻ തിരുമാറിലൊരുനിർവൃതി -
യായൊരു നറുമലരായ് വീണടിയാൻ
പ്രതീക്ഷ തൻ കൊന്നപ്പൂക്കാലമാകുമാ-
മേടവിഷു തൻ വരവിനായ് കാത്തവൾ 
 
സുധ അജിത്

Share this on