menu

639- സമ്മാനം നൽകി

സ്റെറെറപ് സ്

സ്റ്റെപ്‌സ് പരീക്ഷയില്‍ ജില്ലാതല മത്സരത്തില്‍ വിജയിച്ച എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അംജിത പ്രേംജിത്തിന് വിദ്യാഭ്യാസവകുപ്പ് സമ്മാനം നല്‍കി. വിദ്യാര്‍ത്ഥികളില്‍ സാമൂഹികശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന പരീക്ഷയാണ് സ്റ്റെപ്‌സ്  (സ്റ്റുഡന്റ് ടാലന്റ് എന്‍ റിച്ച് മെന്റ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയന്‍സ്).  എടവനക്കാട് ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ വൈപ്പിന്‍ എ.ഇ.ഒ ബിന്ദു ഗോപി വിജയിക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. സ്ക്രീനിങ്ങ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിനെത്തുടര്‍ന്ന് സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുക്കാനും കുട്ടി അര്‍ഹത നേടിയിട്ടുണ്ട്. എടവനക്കാട് വാച്ചാക്കല്‍ വീട്ടില്‍ പ്രേജിത്തിന്റേയും ശാലിനിയുടേയും മകളാണ് അംജിത പ്രേംജിത്ത്.  വൈപ്പിനിലെ പ്രഥമാദ്ധ്യാപകര്‍, വൈപ്പിന്‍ ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.ടി. പോള്‍, ഡയറ്റ് ഫാക്കൽറ്റി എം.എസ് മായ എന്നിവര്‍ സന്നിഹിതനായിരുന്നു.

Share this on