menu

668- കവിത - പടിയിറക്കം

വിനീത രാമചന്ദ്രൻ

കവിത
 

പടിയിറക്കം

 
വാടകയ്ക്കാണ് താമസമെങ്കിലും
കൂട്ടുകാരായെത്ര പേർ!
ആത്മാവിനുള്ളിൽ ചേക്കേറിയ പക്ഷികളെപ്പോൽ...
 
ചിരിയും കളിയുമായ് 
നാളുകൾ ഏറെ കടന്നെങ്കിലും
അറിയാതെ അറിഞ്ഞവർ,
നാളെ ഇവിടെ നിന്നും
പടിയിറങ്ങേണ്ടവർ നമ്മൾ .....
 
കണ്ണു നിറയുന്ന
വേദനയാലവർ
വാക്കുകൾ കിട്ടാതെ
മൗനമായ് നിന്നിടുന്നു.
 
കാലം തീർത്തു വച്ചൊരാ
സൗഹൃദം
സ്വന്തമല്ലെങ്കിലും
സ്വന്തമായി കരുതിയതിനെ
ഉപേക്ഷിക്കുവാൻ
മനസ്സൊട്ടുമേ
സമ്മതിക്കുന്നില്ല താനും
 
വിനീത രാമചന്ദ്രൻ

Share this on