menu

675- കവിത - ശീലക്കേട്

ഉണ്ണി വാരിയത്ത്

കവിത -
        

          ശീലക്കേട്

                                
               ഉണ്ണി വാരിയത്ത്
 
നാലാൾ മാനിക്കാൻവേണ്ടി സാമൂഹ്യജീവിതത്തിൽ
നാണം മറന്നും നാണ്യം പെരുപ്പിക്കുന്നു ചിലർ
നെഞ്ചിൽ ഹാ! വഞ്ചനതൻ നഞ്ചൂറും കൂരമ്പുകൾ
പുഞ്ചിരിതൻ മറയിലൊ ളിപ്പിച്ചു വെക്കുന്നു
മൃത്യുചിന്തയില്ലാതെ പാപകൃത്യങ്ങൾ ചെയ്തു
മർത്ത്യജീവികൾ പലർ സ്വാർത്ഥരായ് വർത്തിക്കുന്നു
മൃഗങ്ങൾപോലും ചെയ്യാന റയ്ക്കും കർമ്മങ്ങളിൽ മനുഷ്യരീടുപെടുമിക്കാലം കലികാലം 
കാലക്കേടെന്നു ചൊല്ലി തള്ളാമോ, മനുഷ്യന്റെ
ശീലക്കേടിനെ ലോകം വെച്ചു പൊറുപ്പിക്കാമോ?
 
                           

Share this on