menu

677- കവിത - ദുർബലം

കെ.വിഷ്ണുനാരായണൻ

. കവിത


     ദുർബലം


കെ.വിഷ്ണുനാരായണൻ
 
കെട്ട ലോകത്തിൻ മുഖ
ത്തെപ്പൊഴും കാറിത്തുപ്പാൻ
കൊതിയാണെന്നാൽപ്പോലും
തുപ്പുകില്ലൊരിക്കലും!
ദുർബല പണ്ടേ പിന്നെ
ഗർഭിണിയാണെങ്കിലോ
വികൃതം മുഖത്തിനെ
സുന്ദരമാക്കാൻ ശ്രമം!
എത്രയോ മഹാരഥർ
എത്രമേൽ ശ്രമിച്ചിട്ടും
പരാജയപ്പെട്ടെങ്കിലും
ഇശ്ശ്രമം തുടരും ഞാൻ.
എനിക്കെൻ വിശ്വാസത്തെ
കാക്കണമതിനായി
 പിൻമടങ്ങുവാൻ ശ്രമം
നടത്തില്ലൊരിക്കലും 
സങ്കല്പലോകത്തിന്റെ
നീതി തൻ കിരീടങ്ങൾ
വേണ്ടെനിക്കില്ലോകത്തിൽ
ലക്ഷ്യം മാധവസ്സേവ !

Share this on