menu

678- കവിത - നല്ലൊരു സുന്ദരി

ജോർജ്കുട്ടി താവളം

കവിത
 

       നല്ലൊരു സുന്ദരി

 
നല്ലൊരു സുന്ദരിയവളുടെ പയ്യിനു
പുല്ലു പറിക്കാനെത്തിയ നേരം
മെല്ലെയണഞ്ഞൊരു വഷളൻ ചാരേ
കല്ലിനു മേലേ കേറിയിരുന്നു
തെല്ലിടയവളെ നോക്കിയിരുന്നാ
വില്ലൻ വെറുതെ ചൂളമടിച്ചു
ഇല്ലൊരു കാര്യവുമെന്നറിയുമ്പോൾ
ചെല്ലുന്നങ്ങോട്ടുടനെ തന്നെ
വല്ലാതവളെ നോക്കിപ്പ ലതും
ചൊല്ലീമന്ത്രിക്കുന്നതു പോലെ
തെല്ലും കൂസാതവനുടെ നേരേ
നല്ലൊരു നോട്ടം നോക്കീപെണ്ണ്
എല്ലാം നൊടിയിട കൊണ്ടു കഴിഞ്ഞു
നല്ലതുപോലാ കണ്ണു തുറിച്ചു
ചില്ലുടയും പോൽ ശബ്ദം കേട്ടു
പല്ലുകളഞ്ചാറെണ്ണം വീണു.
 
(വൃത്തം- തരംഗിണി )
 
-ജോർജുകുട്ടി താവളം

Share this on