menu

681- കവിത - ഇഷ്ടം

ജയനാരായണൻ തൃക്കാക്കര

ബാലകവിത

ഇഷ്ടം

പുലരിയെയിഷ്ടം, പൂക്കളെയിഷ്ടം
പൂമ്പാറ്റകളെയെനിക്കിഷ്ടം
പുതുമഴകൊണ്ടു നടക്കാനിഷ്ടം
പൂങ്കാറ്റായിത്തഴുകാനിഷ്ടം
 
പൂഴിയിൽ വീണു മയങ്ങുമ്പോഴും
പുഞ്ചിരിതൂകാനിഷ്ടം
പുതിയൊരുജന്മമെടുക്കാനായാൽ
പൂങ്കിളിയാകാനിഷ്ടം, പൂവിലെ 
പൂന്തേനുണ്ണാനിഷ്ടം, പൂമ്പൊടി
പൂശി രസിക്കാനിഷ്ടം.
 
ജയനാരായണൻ തൃക്കാക്കര

Share this on