menu

683- കവിത - തലയിണമന്ത്രം

തോമാസ് കുട്ടി ഡാനിയേൽ

കവിത

    തലയിണമന്ത്രം   


അരുണകിരണമതിരാവിലെ 
വന്നെന്നൊടു ചൊന്നുണരുക,
പുണരും തലയിണമണം -
 പകർന്ന് ചൊന്നു തങ്ങുക.
 
പുറത്തു കുക്കുടം കൂകിവിളിക്കുന്നു
വെളിച്ചമെത്തി, വേഗമുണരുക
അകത്തതാ മതമോതുന്നു സുഖം
പുണർന്നുപുൽകുകൊരല്പവുംകൂടെ.
 
ദൂരമേറെയാത്രജോലിക്കുപോകുവാൻ 
കാലത്തുണർന്നു കുളിക്കതിവേഗം,
പ്രണയം നിറഞ്ഞെൻ്റെ പ്രേയസി
ചൊന്നതും പെട്ടെന്നുണർന്നു കുളിയും
                                            കഴിച്ചു ഞാൻ.
 
പ്രാതൽ കഴിക്കുവാൻ നേരമതില്ലൊട്ടും
വേഗത്തിലെല്ലാംപൊതിക്കുള്ളി -
                                                       ലാക്കുക
സഞ്ചിയിലെല്ലാമൊതുക്കിയെൻ -   
                                 തോളിൽഞാൻ
സന്തതം യാത്രയായ് അന്തിക്കണ
                                                    ഞ്ഞിടാൻ.
 
കാക്കകൾ തൻ കൂടുവിട്ടു പറക്കുന്നു
അന്തിക്കു തൻകൊക്കിലന്നം
                                              കരുതുവാൻ
കൂടുവിട്ടന്നത്തിനോടുവോനാകിലും
അന്തിക്കു തൻ കൂട്ടിലെത്തണം
                                                     മാനവൻ.
 
കൂടുമ്പോളിമ്പമായില്ലം നിറയ്ക്കണം
അല്ലലിൻ കണ്ണുനീരെല്ലാം മറക്കണം
വല്ലതും നൻമയ്ക്കായ് ചെയ്യണം
                                                    നിത്യവും
നല്ല മനസ്സോടുറങ്ങാൻ കിടക്കണം.
               -----
തോമസ്കുട്ടി ഡാനിയൽ വലിയമല

Share this on