menu

685- കവിത - വിഷു 2021 ൽ

കെ വിഷ്ണുനാരായണൻ

കവിത

വിഷു 2021 ൽ

കെ.വിഷ്ണുനാരായണൻ
 
പ്രളയം,ഉരുൾ പൊട്ടൽ
കോവിദൻ,ഓരോന്നായി
വിഴുങ്ങാൻ ശ്രമിച്ചിട്ടും
തളർന്നില്ലിന്നും നമ്മൾ !
 
ഇക്കുറി ഓണം, വിഷു,
പെരുന്നാളാഘോഷിക്കാൻ
കോപ്പുകൂട്ടുന്നു നമ്മൾ
എങ്കിലുമാശങ്കകൾ !
 
എത്ര നാളയിങ്ങനെ
യൊതുങ്ങിക്കൂടും ക്ഷമ -
യൊക്കെയും നഷ്ടപ്പെട്ടു
വെങ്കിലും തളരാമോ?
 
ഇപ്പൊഴുമൊടുങ്ങാത്ത
ശുഭമാം പ്രതീക്ഷയിൽ
വിഷുദിനാശംസകൾ
ഭൂർജപത്രത്താൾകളിൽ !
 
ആടൊന്നും  കടിയ്ക്കാതെ
പൂർണമായയ്ക്കുന്നു
സ്വീകരിച്ചാലും താങ്കൾ
മറ്റെന്താണയയ്ക്കുവാൻ !
 
പെരുന്നാൾ ,വിഷു,ഓണം
ഇനിയും വരും നമ്മൾ
ഒത്തുകൂടുവാൻ കാലം
കാത്തിരിപ്പൂ സാഹ്ലാദം !
 

Share this on