menu

74. കഥ - പിറന്നാൾ

ഉല്ലല ബാബു

കഥ
 

പിറന്നാൾ

 
 
ഇന്ന് അനുജത്തിയുടെ പിറന്നാൾ
നഗരത്തിലെ മുന്തിയ ഹോട്ടലിൽ
ചേച്ചി ഓർത്തു
വളരെ കുറച്ച് ആളുകൾ മാത്രം
അനിയത്തി, ഹൃദയത്തോട് ചേർത്തു പിടിച്ച രണ്ടു കുടുംബങ്ങൾ മാത്രം.
പൂനിലാവ് പൊഴിച്ച വിടർന്ന ചിരിയുടെ അകമ്പടിയോടെ അനിയത്തി കേക്ക് മുറിച്ചു.
വിവിധ തരം വിഭവങ്ങൾ നിരന്നു.
ചേച്ചി ആകാംക്ഷയോടെ ചുറ്റും നോക്കി.
ഷുഗറിന്റെ കാര്യം മകൾ അമ്മയുടെ ചെവിയിൽ ഓതി.
ചേച്ചിയുടെ മുഖത്ത് കാർമേഘപടലങ്ങൾ ഉരുണ്ടുകൂടി
എന്തെങ്കിലും കഴിച്ചെന്നു വരുത്തി.
അവസാനം എല്ലാവരുടേയും മുമ്പിൽ അടപ്രഥമൻ.
ചേച്ചിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
ചേച്ചി ചുറ്റും നോക്കി
എല്ലാവരും പ്രഥമൻ ആസ്വദിച്ച് കഴിക്കുന്നു.
താൻ മാത്രം
കിറിയിലൂടെ ഒലിച്ചിറങ്ങിയ
ഉമിനീർ ഇടതു കൈയ്യിലെ വിരൽ കൊണ്ട് ആരും കാണാതെ തുടച്ചു കൊണ്ട് പിറുപിറുത്തു
 നശിച്ച ഷുഗർ..
അപ്പോഴും അനിയത്തിയുടെ മുഖത്ത് വർണ്ണാഭമായ മഴവില്ലുപോലെ ചിരി വിടർന്നു നിന്നിരുന്നു.
അനിയത്തി ധരിച്ചിരുന്ന ഇളം ക്രീം കളറിലുള്ള സാരിയേക്കാൾ മനോഹരമായ ചിരി.
ആ ചിരിയിലെ നിഷ്കളങ്കത ഒരാൾ ഒഴികെ ആർക്കും മനസിലായില്ല.
എല്ലാവരും ആ ചിരിയിൽ ലയിച്ചിരുന്നു.
 

ഉല്ലല ബാബു

Share this on