menu

95. കവിത - അവിരാമം

ജിനേഷ് കോവിലകം

കവിത
 

അവിരാമം

 
 
ഒരു മഞ്ഞുതുളളിയെ പോലും
തടുത്തു നിര്‍ത്താന്‍ കെല്പില്ലാത്ത
ഇലത്തുമ്പ് പോലെയുളള  ഈ ജീവിതം
ഞാഴ്ന്നു തന്നെ നില്ക്കട്ടെ,
നിമിഷങ്ങളുടെ നനുപ്പ് പകര്‍ന്ന്
പലയിടത്തേയ്ക്കായി
അടര്‍ന്നു വീഴാന്‍ വെമ്പുന്ന
ആനന്ദകണികയെ മാത്രം ഓര്‍ത്ത്.
 
കീഴടക്കി വെയ്ക്കാനാവാത്ത
മഴയ്ക്കു പിറകെയോടി,
വഴുക്കുന്ന 
മനസ്സിന്റെ സങ്കല്പങ്ങളെ 
തുടര്‍ന്നുളള കാലത്തേയ്ക്കെങ്കിലും 
ഇവിടെയിരുത്തട്ടെ,
ഇനിയൊരാള്‍ വന്നു പോകാനില്ലാത്ത
ഈ നടക്കല്ലിന്മേല്
 

ജിനേഷ് കോവിലകം

Share this on