menu

98. കവിത - സ്നേഹതാളം

എം.കെ. പ്രസന്നൻ - മുഹമ്മ

കവിത


സ്നേഹതാളം



പുലർകാലമഞ്ഞിന്റെ
കുളിരിൽ വന്നോമന
പൂവിനെ ചുംബി-
ച്ചുണർത്തിയിട്ട്
അകതാരിലൊളിപ്പിച്ചു
വെച്ചൊരാ മലരിന്റെ
മധുകണ മൊക്കയും
നുകർന്നെടുക്കും - !


അരുതെന്നു ചൊല്ലിയാ
കുഞ്ഞിളം കാറ്റോടി
വന്നാ ശലഭത്തെ
തഴുകിടുമ്പോൾ
ചിറകുവിരിച്ചവൻ
പറന്നു പോയെങ്കിലും
മിഴിനട്ടു നിന്നവൾ
കാത്തിരിക്കും


വിടരാൻ വിതുമ്പും
പൂമൊട്ടുകളൊക്കയും
ഒരായിരം സ്വപ്നങ്ങൾ
നെഞ്ചിലേറ്റി
അകതാരിലൊളിപ്പിച്ച
സ്നേഹത്തിൻ  മധുകണം
പ്രിയമുള്ളോർക്കേകുവാൻ
കാത്തുവെയ്ക്കും 


അവളുടെ സ്വപ്നങ്ങ -
ളൊക്കെയും പൂക്കുവാൻ


പ്രകൃതിയും കാലവും
കാത്തു നിൽക്കേ
അലയടങ്ങാത്തൊരാ
സാഗരത്തീരംപോൽ
അലതല്ലിനിൽക്കുമീ
സ്നേഹതാളം - !


എം.കെ. പ്രസന്നൻ - മുഹമ്മ

Share this on