All Categories

Uploaded at 1 year ago | Date: 06/08/2022 18:14:58

പത്തനംതിട്ട: തിരുവല്ല താലുക്കാശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്. രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് മന്ത്രി സ്ഥലത്തെത്തിയത്.  ഈ സമയം ആശുപത്രിയിൽ രോഗികളുടെ നീണ്ട വരിയായിരുന്നു. രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഡോക്ടർമാർ മുങ്ങിയതായും പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. കൂടാതെ അത്യാവശ്യം വേണ്ട പല മരുന്നുകളും ആശുപത്രിയിലില്ലെന്ന് രോഗികൾ മന്ത്രിയോട് പരാതി പറയുകയും ചെയ്തു. ആശുപത്രി നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ആവശ്യത്തിന് ജീവനക്കാരില്ലെങ്കിൽ എന്തുകൊണ്ടാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കാത്തതെന്നും മന്ത്രി ചോദിച്ചു. സൂപ്രണ്ടിനെതിരെ നേരത്തെ എം എൽ എയ്ക്കടക്കം പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.