*കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല ഇന്റർസോൺ അത്ലറ്റിക് മീറ്റ് ഡിസംബർ 12–14**
*തൃശൂർ*: തൃശൂർ മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർസോൺ അത് ലറ്റിക് മീറ്റ് ഡിസംബർ 12, 13, 14 തീയതികളിൽ കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിലുള്ള ട്രാക്ക് & ഫീൽഡ് മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഫുട്ബോൾ താരമായ ഐ.എം. വിജയനും , പ്രശസ്ത ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടനും കൂടി നിർവഹിക്കും. സമാപനച്ചടങ്ങിൽ പ്രശസ്ത ചെസ് താരം നിഹാൽ സരിൻ, ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വൈസ് ചാൻസ്സലർ പ്രഫ.ഡോ. മോഹനൻ കുന്നുമ്മൽ എന്നിവർ മുഖ്യാതിഥിയാകും.
ഇവന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് റിലീസ് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ എന്നിവർ നിർവഹിച്ചു.
വിദ്യാർത്ഥികളുടെ കായികപ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട ഈ മൂന്നുദിവസത്തെ കായികമേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അത്ലറ്റുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
kerala
SHARE THIS ARTICLE