മിനിക്കഥ -
അവൻ പറയുന്നത് -
✍️ഉണ്ണി വാരിയത്ത്
അവന് ഒരുപാടു പരിചയക്കാരുണ്ടത്രെ! പക്ഷേ, സുഹൃത്തെന്നു പറയാൻ ആരുമില്ലെന്ന് !
അതെന്താ അങ്ങനെ?
പരിചയക്കാരിൽ ചിലർ അവനെ പരീക്ഷിക്കാൻ നോക്കുന്നവർ. മറ്റു ചിലർ അവനെ ഉപയോഗിക്കാൻ ശ്രമിക്കുന്നവർ. വേറെ ചിലർ അവനെ പറ്റിക്കാൻ ശ്രമിക്കുന്നവർ. അല്ലാതെ, അവനെ സ്നേഹിക്കാൻ ആരുമില്ല പോലും!
അവനെ തിരുത്തേണ്ടതില്ല. കാരണം, അവൻ പറയുന്നത് കഥയല്ലല്ലോ, അവന്റെ ജീവിതമല്ലേ?!
story
SHARE THIS ARTICLE